Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnfiteatroBerico

ഇറ്റലിയിലെ 'മോൻസൻ മാവുങ്കൽ': വ്യാ​ജ ഗ്രീ​ക്ക് ആം​ഫി തി​യ​റ്റ​ർ നി​ർ​മി​ച്ച് 69കാരൻ തട്ടിയത് കോടികൾ

ലോ​കം ക​ണ്ട​തി​ൽ ഏ​റ്റ​വും വ​ലി​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​രി​ലൊ​രാ​ളാ​ണ് മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ. മോ​ശ​യു​ടെ അം​ശ​വ​ടി, യേ​ശു​ക്രി​സ്തു​വി​നെ ഒ​റ്റി​ക്കൊ​ടു​ക്കാ​ൻ യൂ​ദാ​സി​നു ല​ഭി​ച്ച 30 വെ​ള്ളി​ക്കാ​ശു​ക​ളി​ൽ ര​ണ്ട് എ​ണ്ണം, യേ​ശു​ക്രി​സ്തു​വി​ന്‍റെ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗം, മ​ദ​ർ തെ​രേ​സ​യു​ടെ മു​ടി​യി​ഴ, ശ്രീ​കൃ​ഷ്ണ​ന്‍റെ വെ​ണ്ണ​ക്കു​ടം, ടി​പ്പു സു​ൽ​ത്താ​ന്‍റെ സിം​ഹാ​സ​നം, വാ​ളു​ക​ൾ, ശ​ബ​രി​മ​ല ചെ​ന്പോ​ല, മു​ഹ​മ്മ​ദ് ന​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ള​ക്ക്, രാ​ജാ ര​വി​വ​ർ​മ​യു​ടെ​യും പി​ക്കാ​സോ​യു​ടെ​യും ഡാ​വി​ഞ്ചി​യു​ടെ​യും യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ൾ, മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബി​ന്‍റെ മോ​തി​രം തു​ട​ങ്ങി നി​ര​വ​ധി അ​മൂ​ല്യ പു​രാ​വ​സ്തു​ക്ക​ൾ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പ്. കൊ​ച്ചി ക​ലൂ​രി​ലെ വീ​ട് പു​രാവ​സ്തു മ്യൂ​സി​യ​മാ​യി ഇ​യാ​ൾ മാ​റ്റി​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​ക്കാ​ർ, സി​നി​മാ​ക്കാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി ഇ‍​യാ​ൾ​ക്ക് അ​ടു​ത്ത​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു.

മോ​ൻ​സ​നെ​പ്പോ​ലെ​യു​ള്ള മ​റ്റൊ​രു ത​ട്ടി​പ്പു​വീ​ര​ന്‍റെ ക​ഥ​കേട്ട്, ആളുകൾ തലയിൽ കൈവച്ചു! യൂ​റോ​പ്യ​ൻ യൂ​ണി​യനെവ​രെ വെ​ട്ടി​ൽ​വീ​ഴ്ത്തി​യ ത​ട്ടി​പ്പ്. ഇ​റ്റ​ലി​യി​ലാ​ണു സം​ഭ​വം. ആം​ഫി തി​യറ്റ​റി​ന്‍റെ മാ​തൃ​ക​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച്, പ്രാ​ചീ​ന ഗ്രീക്ക് ആം​ഫി തി​യറ്റ​റാ​ണെ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വി​ശ്വ​സി​പ്പി​ച്ച്, വ​ർ​ഷ​ങ്ങ​ളോ​ളം ത​ട്ടി​പ്പു​ന​ട​ത്തി​യ 69കാ​ര​നാ​യ ഇ​റ്റാ​ലി​യ​ൻ സ്വ​ദേ​ശി ഫ്രാ​ങ്കോ മ​ലോ​സോ നി​സാ​ര​ക്കാ​ര​ന​ല്ല. യു​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ടൂ​റി​സ്റ്റ് ഗൈ​ഡി​ൽ ​വ​രെ ഇ​യാ​ളു​ടെ വ്യാ​ജ തി​യ​റ്റ​ർ ഇ​ടം​പി​ടി​ച്ചി​രു​ന്നു. കോ​ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ വെ​നെ​റ്റോ മേ​ഖ​ല​യി​ലു​ള്ള വി​സെ​ൻ​സ​യ്ക്കു സ​മീ​പ​മാ​ണ് മ​ലോ​സോ വ്യാ​ജ സ്മാ​ര​കം നി​ർ​മി​ച്ച​ത്. 5,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​യി​രു​ന്നു നി​ർ​മാ​ണം. ഗാ​രേ​ജ് നി​ർ​മി​ക്കാ​ൻ അ​നു​മ​തി നേ​ടി​യ സ്ഥ​ല​ത്ത് പി​ന്നീ​ട്, ഇ​യാ​ൾ ര​ഹ​സ്യ​മാ​യി നി​ർ​മി​തി​ക​ൾ​ക്കു രൂ​പം ന​ൽ​കു​ക​യാ​യി​രു​ന്നു. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ആം​ഫി തി​യേ​റ്റ​റി​ന്‍റെ ഏ​ക​ദേ​ശ മാ​തൃ​ക​യി​ലാ​യി​രു​ന്നു നി​ർ​മാ​ണം. തു​ട​ർ​ന്ന് ഇ​യാ​ൾ വ്യാ​ജ​പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. 2005-ൽ ​ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നാ​ണു പുരാശേഷിപ്പുകൾ ക​ണ്ടെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം. ബെ​റി​ക്കോ ആം​ഫി​തി​യേ​റ്റ​ർ എ​ന്നാ​ണ് ഇ‍​യാ​ൾ ആം​ഫി തി​യ​റ്റ​റി​നു പേ​രി​ട്ട​ത്. 2014-ൽ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തി​യ​റ്റ​ർ തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു മ​ലോ​സോ. സം​ഗീ​ത പ​രി​പാ​ടി​കൾ, ച​രി​ത്ര സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up